കേരള സർവകലാശാലയുടെ ഭൂമി കയ്യേറി എ.കെ.ജി. സെൻ്റർ നിർമ്മിച്ചു എന്ന ആരോപണത്തിൽ ഗവർണർ രാജേന്ദ്ര ആർലേക്കർ അന്വേഷണത്തിന് ഉത്തരവിട്ടു.......
തിരുവനന്തപുരം: നെടുമങ്ങാട് മുൻസിഫ് കോടതിയിൽ വെച്ച് അഭിഭാഷകനായ പ്രകാശ് ആർ.സി.ക്ക് നേരെ ഉണ്ടായ ശാരീരികമായ ആക്രമണത്തിൽ പ്രതിഷേധിച്ച് തിരുവനന്തപുരം ബാർ അസോസിയേഷൻ ഇന്ന് (06.08.2025, ബുധനാഴ്ച) കോടതി നടപടികളിൽ നിന്ന് വിട്ടുനിൽക്കും. അഭിഭാഷകർക്കെതിരെയുള്ള അതിക്രമങ്ങളിൽ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നതിന്റെ ഭാഗമായാണ് ഈ നടപടി.
മീഡിയേഷൻ നടപടികൾക്കിടെയാണ് അഭിഭാഷകനെ എതിർകക്ഷി ആക്രമിച്ചത്. ......
വിദ്യാര്‍ത്ഥികളുടെ യാത്രാനിരക്ക് വര്‍ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് സ്വകാര്യ ബസുടമകള്‍ ഇന്ന് ഗതാഗതമന്ത്രി കെ ബി ഗണേഷ് കുമാറിനെ കാണും. വിദ്യാര്‍ത്ഥികളുടെ കണ്സെഷന് മിനിമം 5 രൂപയാക്കണമെന്നാണ് ആവശ്യം. ......
പാലിയേക്കരയിൽ ഇനി നാലാഴ്ച്ചത്തേക്ക് ടോൾ കൊടുക്കാതെ യാത്ര ചെയ്യും. പാലിയേക്കരയിലെ ടോൾ പിരിവ് നാലാഴ്ചത്തേക്ക് തടഞ്ഞ് ഹൈക്കോടതി ഉത്തരവിട്ടു.......
തിരുവനന്തപുരം: സെക്രട്ടേറിയറ്റിന് മുന്നിലുള്ള സ്വാതന്ത്ര്യസമര സേനാനി വേലുത്തമ്പി ദളവയുടെ പ്രതിമയിൽ പൊതുജനങ്ങളും സംഘടനകളും പുഷ്പാർച്ചന നടത്തുന്നതിന് വിലക്ക്. ഇനിമുതൽ പ്രതിമയിൽ പുഷ്പാർച്ചന നടത്താനോ കാണാനോ ആരെയും അനുവദിക്കില്ലെന്ന് പൊതുഭരണ വകുപ്പ് അറിയിച്ചു. ......
കൊച്ചി: ചോയ്സ് ഇന്റര്‍നാഷണല്‍ ലിമിറ്റഡിന്റെ സഹോദര സ്ഥാപനമായ ചോയ്സ് എഎംസി പ്രൈവറ്റ് ലിമിറ്റഡിന് മ്യൂച്വല്‍ ഫണ്ട് ബിസിനസ് തുടങ്ങാന്‍ സെബിയുടെ അന്തിമാനുമതി ലഭിച്ചു. ചോയ്സ് മ്യൂച്വല്‍ ഫണ്ട് അസെറ്റ് മാനേജ്മെന്റ് കമ്പനിക്കാണ് സെക്യൂരിറ്റീസ് ആന്റ് എക്സ്ചേഞ്ച് ബോര്‍ഡിന്റെ (സെബി) ലൈസന്‍സ് ലഭിച്ചത്. ഇന്‍ഡെക്സ് ഫണ്ടുകള്‍, എക്സ്ചേഞ്ച് ട്രേഡഡ് ഫണ്ടുകള്‍ (ഇടിഎഫ്) എന്നീ നിക്ഷേപ ഉല്പന്നങ്ങളിലൂടെയായിരിക്കും ഇതിന് തുടക്കം കുറിയ്ക്കുക.
ധനകാര്യ സേവന രംഗത്തെ കമ്പനിയുടെ വളര്‍ച്ചയിലെ നാഴികക്കല്ലാണ് സെബിയുടെ അനുമതിയെന്ന് ചോയ്സ് ഇന്റര്‍ നാഷണല്‍ സിഇഒ അരുണ്‍ പൊദ്ദാര്‍ പറഞ്ഞു. ......
ന്യൂഡൽഹി:പുനഃസംഘടന ചർച്ചകൾക്കായി ഡൽഹിയിലെത്തിയ പ്രതിപക്ഷ നേതാവ്, എം.പിമാർക്കിടയിൽ അതൃപ്തിയുണ്ടെന്ന വാർത്തകൾ തള്ളിക്കളഞ്ഞു. എല്ലാവരുമായും കൂടിയാലോചനകൾ നടക്കുന്നുണ്ടെന്നും പാർട്ടിയിൽ ഒരു ഭിന്നതയുമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ......
ന്യൂഡൽഹി: അഴിമതി വിരുദ്ധ നിയമത്തിലെ (Prevention of Corruption Act) ഏറ്റവും പുതിയ ഭേദഗതികൾ ചോദ്യം ചെയ്തുകൊണ്ടുള്ള ഹർജി പരിഗണിക്കവെ സുപ്രീം കോടതി ഉദ്യോഗസ്ഥരുടെ ഭയം സംബന്ധിച്ച് നിർണ്ണായകമായ നിരീക്ഷണങ്ങൾ നടത്തി. സത്യസന്ധരായ ഉദ്യോഗസ്ഥരുടെ തലയ്ക്ക് മുകളിൽ 'ഡെമോക്ലിസിന്റെ വാൾ' തൂങ്ങിക്കിടക്കാൻ പാടില്ലെന്ന് കോടതി പറഞ്ഞു.
ജസ്റ്റിസുമാരായ ബി.വി. ......
തിരുവനന്തപുരം:സ്വയം കുറ്റസമ്മതം നടത്തുന്ന ഒരു പ്രതിയുടെ എഫ്.ഐ.ആർ മാത്രം കുറ്റകൃത്യം തെളിയിക്കുന്നതിനുള്ള നിർണായക തെളിവായി പരിഗണിക്കാനാവില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി. കൊലപാതക കേസിൽ പ്രതിയെ കുറ്റവിമുക്തനാക്കിക്കൊണ്ടാണ് സുപ്രീം കോടതിയുടെ ഈ സുപ്രധാന വിധി.
പ്രതി സ്വമേധയാ നൽകിയ എഫ്.ഐ.ആറിനെ മാത്രം ആശ്രയിച്ച് പ്രതിയെ ശിക്ഷിച്ച വിചാരണക്കോടതിയുടെ വിധി സുപ്രീം കോടതി റദ്ദാക്കി. ......